മലപ്പുറം കലയുടെ ഉത്സവപ്പുറമായി മാറിയിട്ട് ഇന്നേക്ക് മൂന്ന് നാള്. രാപ്പകലുകള്‍ നിറഞ്ഞാടുന്ന കലകളുടെ അമൂര്‍ത്തമായ കൗമാര ഭാവങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം ആവേശത്തോടെ മലപ്പുറം വാരിപ്പുണരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലാമേളയായ കേരള സംസ്ഥാന സ്കൂള്‍ കലോത്സവം വീണ്ടും മലപ്പുറത്ത് വിരുന്നെത്തുമ്പോള്‍ ഒരു നോക്ക് കാണുകയെങ്കിലും വേണമല്ലോ .. രാത്രിയാകുമ്പോള്‍ തിരക്കൊന്ന് ഒഴിയുകയും ചെയ്തോളും എന്നു കരുതിയാണ് പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ കണക്കു കൂട്ടലുകള്‍ പിഴച്ചു എന്ന് ബോധ്യമാക്കും വിധം നിറഞ്ഞു തുളുമ്പുകയാണ് മലപ്പുറം നഗരം. നഗരവീഥികളിലൂടെ നാ..